19 November, 2019 09:34:45 PM


ചെങ്ങന്നൂർ പെണ്ണുക്കരയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു



ചെങ്ങന്നൂർ: ചെങ്ങന്നൂർ പെണ്ണുക്കരയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു. പെണ്ണുക്കര കാഞ്ഞിരം നില്‍ക്കുന്നതിൽ പരേതനായ കുട്ടപ്പന്‍റെ (കൊച്ചുകുട്ടി) ഭാര്യ പങ്കജാക്ഷി (65) ആണ് മരണമടഞ്ഞത്. ഇക്കഴിഞ്ഞ ജൂലൈ 10-ന് രാവിലെ പെണ്ണുക്കര ആയുർവ്വേദ ആശുപത്രിയിലേക്ക് നടന്നു പോകുമ്പോൾ പിറകിൽ നിന്നു വന്ന ബൈക്ക് പങ്കജാക്ഷിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.


തിരുവല്ലയിലെ സ്വകാര്യ ആശുപത്രി, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി , മാവേലിക്കര ഗവ. ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് ഉച്ചയോടുകൂടി മരണമടയുകയായിരുന്നു. സംസ്‌കാരം ബുധൻ ഉച്ചയ്ക്ക് 2 മണിക്ക്  വീട്ടുവളപ്പിൽ. മക്കൾ – രത്നമ്മ, മോഹനൻ, വത്സല, രാജു, പരേതനായ ശശി, മരുമക്കൾ – ഉത്തമൻ, രാധാമണി, പ്രഭ, സുരേഷ്, ആശ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K