22 November, 2019 07:54:09 PM


കൊച്ചി കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; യാത്രക്കാര്‍ ചാടി രക്ഷപ്പെട്ടു



കൊച്ചി: കുണ്ടന്നൂർ ജംഗ്ഷനു സമീപം ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. തീ പടർന്ന ഉടൻ യാത്രക്കാർ ചാടി ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് അരൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകൾക്കു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K