24 November, 2019 10:13:50 PM


സൂര്യഗ്രഹണം: ഡിംസംബര്‍ 26ന് രാവിലെ 7.30 മുതല്‍ 11.30 വരെ ശബരിമല ക്ഷേത്രനട അടച്ചിടും



പത്തനംതിട്ട:  ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍  ഡിസംബര്‍ 26ന് രാവിലെ 7.30 മുതല്‍ 11.30 വരെ നടയടക്കും. 26ന് പുലര്‍ച്ചെ മൂന്ന് മണിക്ക് തുറക്കുന്ന ക്ഷേത്ര നട അഭിഷേകത്തിനും നെയ്യഭിക്ഷേകത്തിനും ശേഷം ഉഷപൂജ കഴിഞ്ഞ് 7.30 നാണ് അടക്കുക. തുടര്‍ന്ന് 11.30 ന് പുണ്യാഹത്തിന് ശേഷമേ നട തുറക്കുകയുള്ളൂ. 26ന് നടക്കുന്ന  സൂര്യഗ്രഹണം കണക്കിലെടുത്താണ് ക്ഷേത്രനട അടച്ചിടുന്നത്. ഗ്രഹണം കഴിയുന്ന സമയത്തിനു ശേഷം 11.30ന് ക്ഷേത്രനട തുറക്കും.


നട തുറന്ന് പുണ്യാഹം കഴിഞ്ഞതിനു ശേഷം മാത്രം ഉച്ചപൂജയ്ക്കുള്ള നിവേദ്യാദികള്‍ പാകം ചെയ്യുകയുള്ളൂ. ഇതനുസരിച്ച് പൂജാസമയങ്ങള്‍ ക്രമീകരിക്കുന്നതാണെന്നും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമെന്ന് തോന്നുന്ന പക്ഷം ഗ്രഹണം കഴിഞ്ഞ് നട തുറക്കുമ്പോള്‍ കുറച്ചു സമയം നെയ്യഭിഷേകം ഉണ്ടാകും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K