25 November, 2019 04:46:26 PM


ക്ലീന്‍ചിറ്റ്: അജിത് പവാറിനെതിരെയുള്ള 7000 കോടിയുടെ അഴിമതി കേസില്‍ അന്വേഷണം അവസാനിപ്പിച്ചു



ദില്ലി: 70000 കോടി രൂപയുടെ ജലസേചന അഴിമതി കേസില്‍ അജിത് പവാറിനെതിരെയുള്ള  20 എഫ്‌ഐആറില്‍ ഒന്‍പതെണ്ണത്തില്‍ അന്വേഷണം അവസാനിപ്പിച്ച്‌ സര്‍ക്കാര്‍. 1999- 2014 വരെ എന്‍.സി.പി നേതാക്കളായ അജിത് ​പവാറും സുനില്‍ തട്കാരെയും ജലസേചന മന്ത്രിമാരായിരിക്കെ നടത്തിയതായി പറയപ്പെടുന്ന അഴിമതി കേസാണിത്. ബി.ജെ.പി അധികാരത്തിലെത്തിയതിനു ശേഷം 2014 ലാണ് മുംബൈ പൊലീസി​​ന്‍റെ അഴിമതി വിരുദ്ധ സെല്ല് അജിത്​ പവാറിനെതിരെ കേസെടുത്ത് ​അന്വേഷണം ആരംഭിച്ചത്.


എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ്​ കൂട്ടുകെട്ടില്‍ മഹാരാഷ്​ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ഏവരേയും ഞെട്ടിച്ചുകൊണ്ട്​ അജിത്ത്​ പവാറി​​ന്‍റെ പിന്തുണയോടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ദേവേന്ദ്ര ഫട്​നാവിസ്​ മുഖ്യമന്ത്രിയായും അജിത്​ പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്​തിരുന്നു. അജിത്​ പവാറി​​ന്‍റെ പേരിലുള്ള അഴിമതി കേസും അന്വേഷണവും മുന്‍നിര്‍ത്തിയാണ്​ ബി.ജെ.പി അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തി ഒപ്പം​ ചേര്‍ത്തതെന്ന് നേരത്തെ​ ആരോപണമുയര്‍ന്നിരുന്നു.


എന്നാല്‍ . 'ഇന്ന് അന്വേഷണം അവസാനിപ്പിച്ച കേസുകളൊന്നും ഉപമുഖ്യമന്ത്രി അജിത് പവാറുമായി ബന്ധപ്പെട്ടതല്ല' എന്ന് മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോ ഡിജി പരംബീര്‍ സിംഗ് പറഞ്ഞുസിംഗ് വ്യക്തമാക്കി. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ശിവസേന രംഗത്തുവന്നു. 'ഒരിക്കലും ഇല്ലെന്ന് പറഞ്ഞതില്‍ നിന്ന് എക്കാലത്തേക്കും എന്നായി. താല്‍ക്കാലിക മുഖ്യമന്ത്രി താല്‍ക്കാലിക ഉപമുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഉത്തരവില്‍ ഒപ്പുവെയ്ക്കുന്നു? - ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. ശിവസേനയുടെ മഹാരാഷ്ട്ര പങ്കാളി കോണ്‍ഗ്രസും വിമര്‍ശനത്തില്‍ കൂടെക്കൂടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K