27 November, 2019 12:48:13 PM


'മാണിയുടെ പേര് വെട്ടി മാണി'; കെ.എം. മാണിയ്ക്ക് പകരം കെ.എം.ചാണ്ടി മതിയെന്ന് മാണി സി കാപ്പന്‍



പാലാ: 'മാണിയുടെ പേര് വെട്ടി മാണി'. പാലാ ജനറല്‍ ആശുപത്രിയ്ക്ക് കെഎം മാണിയുടെ പേര് ഇടാനുള്ള തീരുമാനത്തിന്‍ഖെ കടയ്ക്കല്‍ കത്തിവെച്ച് മാണി സി കാപ്പന്‍ എം.എല്‍.എ. പാലാ നഗരസഭാ സ്റ്റേഡിയത്തിന്‍റെ പേരിടല്‍ വിവാദം കെട്ടടങ്ങും മുമ്പ ജനറല്‍ ആശുപത്രിയുടെ പേര് മാറ്റാനുളള നഗരസഭയുടെ തീരുമാനമാണ് ആശുപത്രി വികസനസമിതി വെട്ടിനിരത്തിയത്. മുന്‍ ഗവര്‍ണര്‍ പ്രൊഫ.കെ.എം.ചാണ്ടിയുടെ പേര് ആശുപത്രിയ്ക്ക് നല്‍കണമെന്ന് സര്‍ക്കാരിനോട് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നതാണ്. ഇതില്‍ ചര്‍ച്ച ചെയ്ത് തീരുമാനം കൈകൊള്ളണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന ആശുപത്രി വികസനസമിതി യോഗം കെ.എം മാണിയുടെ പേര് വെട്ടി മുന്‍ നിശ്ചയിച്ച പ്രകാരം കെ.എം.ചാണ്ടിയുടെ തന്നെ പേര് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.


പാലാ നഗരസഭ ആക്ടിംഗ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, കേരളാ കോണ്‍ഗ്രസ് എം പ്രതിനിധി ഫിലിപ്പ് കുഴികുളം എന്നിവര്‍ കെ.എം.മാണിയുടെ പേര് ആശുപത്രിയ്ക്ക് നല്‍കണമെന്നും നഗരസഭാ കൗണ്‍സില്‍ തീരുമാനം നേരത്തെ ഉള്ളതാണെന്നും വാദിച്ചു. എന്നാല്‍ മാണി സി കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇടതുപക്ഷത്തുള്ളവര്‍ ഇതിനെ എതിര്‍ത്തു. അവസാനം വോട്ടെടുപ്പ് നടത്തിയാമ് കെ.എം.ചാണ്ടിയുടെ പേരിടാനുള്ള ശുപാര്‍ശ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചത്. ആശുപത്രി വികസനസമിതിയില്‍ യുഡിഎഫിനാണ് മുന്‍തൂക്കമെങ്കിലും എംപിമാരായ ജോസ് കെ മാണിയും തോമസ് ചാഴികാടനും യോഗത്തില്‍ പങ്കെടുക്കാതിരുന്നത് മാണി സി കാപ്പന്‍ ഗ്രൂപ്പിന് തുണയായി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K