27 November, 2019 04:36:41 PM


മലയാളികളുടെ "സ്വാമി അയ്യപ്പന്‍" വിവാഹിതനായി; ജീവിതസഖിയാക്കിയത് ഭവ്യയെ



ഹൈദരാബാദ്: സ്വാമി അയ്യപ്പന്‍ സീരിയലിലൂടെ പ്രശസ്തനായ താരം കൗശിക് ബാബു വിവാഹിതനായി. കഴിഞ്ഞ ദിവസമായിരുന്നു ആചാരപ്രകാരമുള്ള വിവാഹവും വിവാഹസത്കാരവും. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഭവ്യയാണ് കൗശികിന്‍റെ ജീവിതസഖി. ആന്ധ്രാപ്രദേശ് സ്വദേശികളായ വിജയ് ബാബു - ശാരദ ദമ്പതികളുടെ മകനാണ് കൗശിക്.


സ്വാമി അയ്യപ്പനെന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ഓടിയെത്തുന്ന പേരാണ് കൗശിക് ബാബുവിന്‍റേത്. സീരിയല്‍ ഹിറ്റായതോടെ കൊച്ചുകുട്ടികള്‍ക്ക് വരെ കൗശിക് ചിരപരിചിതനായിരുന്നു. സ്വാമി അയ്യപ്പന് പിന്നാലെ തെലുങ്ക് സീരിയലുകളിലും കൗശിക് വേഷമിട്ടിരുന്നു. വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തിലും കൗശിക് വേഷമിട്ടിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K