28 November, 2019 01:33:11 PM


വയനാട്ടിൽ ആദിവാസി ബാലികയെ മദ്യം നൽകി അച്ഛനും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു



കൽപ്പറ്റ: വയനാട്ടിൽ 11 വയസുകാരിയായ ആദിവാസി ബാലികയെ മദ്യം നൽകി പീഡിപ്പിച്ചു. അച്ഛനടക്കം നിരവധി പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ മേപ്പാടി പൊലീസ് നടപടികൾ ആരംഭിച്ചു. കേസില്‍ കുട്ടിയുടെ അച്ഛനെയും അമ്മയെയും പ്രതികളാക്കുമെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു. കുട്ടിയെ വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് മാറ്റി താമസിപ്പിക്കണം എന്ന് രണ്ട് വർഷം മുൻപ് ചൈൽഡ് ലൈൻ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും സിഡബ്ല്യുസി നിർദേശം വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെന്ന ആരോപണവുമുയർന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K