01 December, 2019 10:05:05 PM


കൂടത്തായി കൊലപാതക പരമ്പര: മൂന്നാം പ്രതി അറസ്റ്റില്‍; ജോളിയെ നാളെ കോടതിയില്‍ ഹാജരാക്കും



കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം വധക്കേസിലെ മൂന്നാം പ്രതി പള്ളിപ്പുറം തച്ചംപൊയില്‍ പ്രജികുമാര്‍ (48) അറസ്റ്റിലായി. ഇന്ന് രാവിലെ 11 മണിക്ക് ജയിലിലെത്തിയാണ് അന്വേഷണ സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളി(47)യെയും രണ്ടാം പ്രതി എം.എസ്.മാത്യു എന്ന ഷാജി (44)യെയും തിങ്കളാഴ്ച താമരശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.


സിലി വധക്കേസിലും റിമാന്‍ഡ് കാലാവധി കഴിയുന്ന സാഹചര്യത്തില്‍ ജോളിയെ താമരശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യിലും ഹാജരാക്കും. അതേസമയം കേസിലെ രണ്ടാം പ്രതി മഞ്ചാടിയില്‍ എം.എസ്. മാത്യുവി(44)നെ കുറ്റ്യാടി സിഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K