03 December, 2019 03:36:53 PM


കോതമംഗലം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണം; സംസ്‌കാര ചടങ്ങുകള്‍ക്ക് തടസമുണ്ടാകരുത്; ഹൈക്കോടതി



കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് അധികാര തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്ത് പോലീസിനെ വിന്യസിക്കണമെന്ന് ഹൈക്കോടതി. പള്ളിയുടെ നിയന്ത്രണം കളക്ടര്‍ ഏറ്റെടുക്കണമെന്നും, പള്ളിയില്‍നിന്ന് യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കണമെന്നും ഏറ്റവും വേഗത്തില്‍ അക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. പോലീസ് സംരക്ഷണം നല്‍കണമെന്നും സ്ഥിതി ശാന്തമായ ശേഷം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു. മൃതസംസ്‌കാരത്തിനും ചടങ്ങുകള്‍ക്കും തടസമുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനാണ് കോതമംഗലം ചെറിയപള്ളിയുടെ ഉടമസ്ഥാവകാശം. അതിനാല്‍ പള്ളിയിലെ യാക്കോബായ വിശ്വാസികളെ പൂര്‍ണ്ണമായും ഒഴിപ്പിച്ച്‌ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തശേഷം തോമസ് പോള്‍ റമ്പാന് പള്ളിക്കകത്ത് കയറി പ്രാര്‍ത്ഥന നടത്താന്‍ അവസരമൊരുക്കണമെന്നും അതിന് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജിയിലാണ് വിധി വന്നത്. ഓര്‍ത്തഡോക്‌സ് സഭ വികാരി തോമസ് പോള്‍ റമ്പാന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K