04 December, 2019 04:31:57 PM


സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ തടയണമെന്ന് കന്യാസ്ത്രീ; ഹര്‍ജി ഹൈക്കോടതി തള്ളി




കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. എസ്‌എംഐ സന്യാസിനി സമൂഹത്തിലെ സിസ്റ്റര്‍ ലിസിയ ജോസഫ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. 'കര്‍ത്താവിന്‍റെ നാമത്തില്‍' എന്ന പുസ്തകത്തിലെ ഒരധ്യായം സമകാലിക മലയാളം പ്രസിദ്ധീകരിച്ചിരുന്നു.

സഭയയെയും മതത്തേയും കന്യാസ്ത്രീകളെയും അപമാനിക്കുന്ന തരത്തിലാണ് പുസ്തകത്തിന്‍റെ ഉള്ളടക്കമെന്ന് ലിസിയ ഹര്‍ജിയില്‍ ആരോപിച്ചു. വികാരികളും കന്യാസ്ത്രീകളും തമ്മില്‍ അവിഹതി ബന്ധങ്ങളുണ്ടെന്ന് പുസ്തകത്തിലുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കന്യാസ്ത്രീ മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങള്‍ ഇനിയും അധികം പുറത്തുവരാത്ത യാഥാര്‍ഥ്യങ്ങളാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.

'കന്യാസ്ത്രീകളുടെമേല്‍ അദൃശ്യമായ ആണധികാരം പുരോഹിതര്‍ പുലര്‍ത്തുന്നതിന്‍റെ തെളിവുകള്‍ ഏറെയുണ്ട്. ഇവര്‍ പതിവായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ടെന്ന്' സിസ്റ്റര്‍ ലൂസി ആത്മകഥയില്‍ പറയുന്നു. കലാശാല അധ്യാപകനായ ഒരു പുരോഹിതന്‍ ജോലിക്കുശേഷം സമീപത്തുള്ള മഠത്തിലാണ് സ്ഥിരമായി വിശ്രമിക്കാറുള്ളത്. കന്യകാമഠത്തില്‍ വൈദികനു പ്രത്യേക മുറിയുണ്ട്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് സ്ഥിരമായി പ്രഭാഷണം നടത്തിക്കൊണ്ടിരുന്നത്. കേള്‍ക്കാന്‍ മാത്രമല്ല, ഇവിടെ കന്യാസ്ത്രീകള്‍ വിധിക്കപ്പെട്ടത്. പ്രായോഗിക പരിശീലനത്തില്‍ മനംമടുത്ത ഒരു സന്ന്യസ്ത അവരുടെ പുരുഷ സുഹൃത്തിനോട് ഇക്കാര്യം വെളിപ്പെടുത്തി. അദ്ദേഹത്തിനു പ്രതികരിക്കാന്‍ പ്രാപ്തിയുണ്ടായിരുന്നില്ല. മഠത്തിലെ ഏതാണ്ടെല്ലാ സന്ന്യാസിനികള്‍ക്കും തറവായ പരിശീലനം നല്‍കിയ പുരോഹിതന്‍ അധ്യാപകവൃത്തിയില്‍നിന്നു വിരമിക്കുന്നതുവരെ ഇതു തുടര്‍ന്നു.' എന്നും പുസ്തകത്തില്‍ പറയുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K