05 December, 2019 03:15:30 PM


ശബരിമല യുവതീപ്രവേശനം: സുപ്രിംകോടതി വിധി അന്തിമവാക്കല്ലായെന്ന് ചീഫ് ജസ്റ്റിസ്




ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ 2018 ലെ സുപ്രിംകോടതി വിധി അവസാനവാക്കല്ലായെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. നട അടയ്ക്കുന്നതിനു മുന്‍പ് ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ബിന്ദു അമ്മിണിയുടെ ആവശ്യം പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം.

വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും വിധിയെ നിരാകരിക്കാന്‍ കഴിയില്ലെന്നും ബിന്ദു അമ്മിണിയ്ക്ക് വേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിങ് മറുപടി നല്‍കി. രഹ്ന ഫാത്തിമ കഴിഞ്ഞ ആഴ്ച്ച ഇതേ ആവശ്യവുമായി ഹരജി നല്‍കിയപ്പോള്‍ ഇക്കാര്യം അടുത്ത ആഴ്ച്ച പരിഗണിക്കാമെന്ന് കോടതി ഉറപ്പ് നല്‍കിയിരുന്നു. ഇക്കാര്യവും ഇന്ദിരാ ജയ്‌സിങ് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇതേതുടര്‍ന്ന് ബിന്ദു അമ്മിണിയുടെ ഹരജിയും അടുത്തയാഴ്ച്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K