06 December, 2019 06:27:27 PM


സവാള ഉള്‍പ്പെടെ പച്ചക്കറികളുടെ വിലക്കയറ്റം: ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്




കൊച്ചി : വരും ദിവസങ്ങളില്‍ ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് . വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹോട്ടലുകള്‍ അടച്ചിടേണ്ടി വരുമെന്ന് ഹോട്ടലുടമകള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിലക്കയറ്റം കാരണം ഹോട്ടലുകള്‍ നടത്താനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ അറിയിച്ചു. സവാള ഉള്‍പ്പെടെ പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഹോട്ടലുടമകളുടെ പ്രതികരണം. സവാള വില 100 രൂപ കടന്ന് മുന്നേറുകയാണ്.

സവാളയ്ക്ക് പുറമേ മറ്റു പച്ചക്കറികളുടെ വിലയും കൈ പൊളളിക്കുകയാണ്. ക്യാരറ്റ്, മുരിങ്ങക്കായ തുടങ്ങിയ പച്ചക്കറി ഇനങ്ങളുടെ വില കുത്തനെയാണ് ഉയര്‍ന്നത്. ഒരു കിലോ മുരിങ്ങക്കായയ്ക്ക് 300 രൂപയാണ് വില. 70 രൂപയാണ് ക്യാരറ്റിന്‍റെ വില. ബീന്‍സ്, അച്ചിങ്ങ, പാവയ്ക്ക എന്നിവയുടെ വിലയും 50 രൂപയ്ക്ക് മുകളിലാണ്. പച്ചക്കറികളുടെ ക്രമാതീതമായ വിലവര്‍ധനവിന്‍റെ പശ്ചാത്തലത്തിലാണ് ഹോട്ടലുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഹോട്ടലുടമകള്‍ പരാതിപ്പെട്ടത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K