07 December, 2019 11:16:03 PM


തമിഴ്‌നാട് പുതുക്കോട്ടയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം



തമിഴ്‌നാട് : കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഓലത്താനി സ്വദേശി സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്. മക്കളായ കെവിന്‍, നിവിന്‍ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് പുതുക്കോട്ടയില്‍വെച്ചാണ് അപകടം നടന്നത്. വേളാങ്കണ്ണിയ്ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിന്‍റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.കുട്ടികള്‍ക്ക് ട്രിച്ചി മെഡിക്കല്‍ കേളേജ് ആശുപത്രിയിലാണ് ചികിത്സ നല്‍കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K