08 December, 2019 09:24:31 AM


ദില്ലിയില്‍ ഫാക്ടറി കെട്ടിടത്തില്‍ അഗ്നിബാധ: 43 മരണം; 64ലധികം പേര്‍ക്ക് പരിക്ക്



ദില്ലി: ദില്ലിയില്‍ ഒരു റബ്ബര്‍ ഫാക്ടറി കെട്ടിടത്തിലുണ്ടായ അഗ്നിബാധയില്‍ 43 പേര്‍ മരിച്ചു. 64ലധികം പേര്‍ക്ക് പരിക്ക്. റാണി ഝാന്‍സി റോഡില്‍ അനാജ് മന്‍ഡിയിലെ ഫാക്ടറിയിലാണ് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. 27 അഗ്നിശമന യൂണിറ്റുകളാണ്‌ തീയണക്കാന്‍ എത്തിയത്. 70 ലധികം പേരെ രക്ഷപെടുത്തി. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. ഒമ്പത് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്‌



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K