08 December, 2019 01:56:58 PM


പുലർച്ചെ സ്ത്രീകളെ കരുനാഗപ്പള്ളിയിലെ ലോഡ്ജിലടക്കും; പകല്‍ ആവശ്യക്കാരെ കണ്ടെത്തും; രാത്രി പുറത്തുവിടും



കൊല്ലം: പതിനേഴുകാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ കരുനാഗപ്പള്ളിയിലെ ലോഡ്ജിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു. പുലർച്ചെ സ്ത്രീകളെ ലോഡ്ജിലാക്കും. രാത്രിയോടെ പുറത്തുവിടും. കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്താണ് ലോഡ്ജ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ലോഡ്ജിന്റെ നടത്തിപ്പുകാരായ മണപ്പള്ളി സ്വദേശികളായ പ്രദീപ്, റിനു, പന്മന സ്വദേശി നജിം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


സമീപത്തെ കടകൾ തുറക്കുന്നതിനുമുൻപ് സ്ത്രീകളെ ലോഡ്ജിൽ പ്രവേശിപ്പിക്കും. പകൽ ആവശ്യക്കാരെ കണ്ടെത്തും. ലോഡ്ജിൽ നിന്ന് കിട്ടിയ രേഖകളിൽനിന്നും ഫോണുകളിൽ നിന്നും നിരവധി ഇടപാടുകാരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആയിരം രൂപ മുതൽ പ്രതിഫലമായി സംഘം കൈപ്പറ്റിയിട്ടുണ്ട്. മണിക്കൂറുകൾക്കും ദിവസനിരക്കിലുമാണ് സ്ത്രീകളെ നൽകുന്നത്. സ്ഥിരമായി ലോഡ്ജിലെത്തിയിരുന്ന സ്ത്രീകളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.3K