08 December, 2019 03:07:15 PM


കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് കടലിൽ പോയ ബോട്ടും മത്സ്യത്തൊഴിലാളികളെയും കാണാതായി



കൊല്ലം: കടലിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടും മത്സ്യത്തൊഴിലാളികളെയും കാണാതായി. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം.നാല് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർക്കായി കോസ്റ്റൽ പൊലീസും തീരസംരക്ഷണ സേനയും തിരച്ചിൽ നടത്തുന്നു. നീണ്ടകര സ്വദേശി മജീദിന്‍റെ ഉടമസ്ഥതയിലുള്ള 'സ്നേഹിതൻ' എന്ന ബോട്ടാണ് കാണായത്. ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇന്ന് രാവിലെ മടങ്ങിവരേണ്ടതായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K