08 December, 2019 08:10:16 PM


പാമ്പാടി പതിനൊന്നാം മൈലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പാമ്പാടി: പതിനൊന്നാം മൈലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മണര്‍കാട് ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനായ വിനോദ് (50) ആണ് മരിച്ചത്. വെള്ളൂരില്‍ വാടകയ്ക്കു താമസിക്കുന്ന വിനോദ് സുഹൃത്തിന്റെ സ്‌കൂട്ടറും എടുത്ത് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തീര്‍ത്ഥാടകരും നാട്ടുകാരും ചേര്‍ന്ന് പാമ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K