08 December, 2019 10:22:03 PM


മലപ്പുറം ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം; പരിസ്ഥിതി സൗഹൃദ വസ്തുക്കളെ പ്രോത്സാഹിപ്പിക്കും



മലപ്പുറം : ജനുവരി ഒന്നു മുതല്‍ ജില്ലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പിലാക്കുമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ ജില്ലാകലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് വ്യാപകമായ ബോധവല്‍ക്കരണവും നോട്ടീസ്, ബാനര്‍, മീഡിയ വഴി പ്രചരണവും സംഘടിപ്പിക്കും. പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കും. 


ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി സംഘടന, ഹോട്ടല്‍, കല്ല്യാണമണ്ഡപം, ആരാധാനലയം, ജനപ്രധിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം ചേരും. കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന വിവാഹം, സല്‍ക്കാരം തുടങ്ങിയ പരിപാടികളില്‍ ഭക്ഷണ വിതരണത്തിന് സ്റ്റീല്‍, സിറാമിക് പ്ലേറ്റ് ഗ്ലാസ് എന്നിവ വിതരണം ചെയ്യും. കല്ല്യാണ മണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ പൂര്‍ണ്ണമായും ഹരിത ചട്ടങ്ങള്‍ പാലിക്കുന്നതിന് നിര്‍ദ്ദേശം നല്‍കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K