09 December, 2019 11:28:10 PM


ഭര്‍ത്താവ് പി എസ് സി കോച്ചിംഗിന് വിട്ട യുവതി ബസ് ഡ്രൈവറോടൊപ്പം ഒളിച്ചോടി; എത്തിയതോ ജയിലില്‍




കരുനാഗപ്പള്ളി: പ്രവാസിയായ യുവാവിന്‍റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയുമായ 35കാരി ഒളിച്ചോടി. 28കാരനായ കാമുകനൊപ്പമാണ് വീട്ടമ്മ മുങ്ങിയത്. വീട്ടമ്മ യാത്ര ചെയ്തിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് കാമുകന്‍. ഓച്ചിറ പ്രയാര്‍ സ്വദേശിയായ വീട്ടമ്മ സ്വകാര്യ ബസ് ഡ്രൈവറും രണ്ട് കുട്ടികളുടെ പിതാവുമായ പുലിയൂര്‍ എണ്ണക്കാട്ട് സുനില്‍ ഭവനത്തില്‍ അനിയുടെ കൂടെയാണ് പോയത്. ഇരുവരെയും കായംകുളം പോലീസ് മാന്നാറില്‍ നിന്നും പിടികൂടി.


സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ;


'വിദേശത്തുള്ള ഭര്‍ത്താവിന്‍റെ നിര്‍ദ്ദേശാനുസരണം യുവതി മാവേലിക്കരയിലുള്ള പി.എസ്.സി കോച്ചിംഗ് ക്ലാസിന് പോയിരുന്നത് അനി ഓടിക്കുന്ന സ്വകാര്യ ബസിലായിരുന്നു. കഴിഞ്ഞ 22ന് കോച്ചിംഗ് ക്ലാസിന് പോകുന്നുവെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബാലപീഡന നിയമപ്രകാരം യുവതിയെ തിരുവന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും പ്രേരണാക്കുറ്റത്തിന് അനിലിനെ മാവേലിക്കര സബ് ജയിലിലേക്കും റിമാന്‍ഡ് ചെയ്തു.'



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K