10 December, 2019 11:09:06 AM


നിയന്ത്രണം വിട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകള്‍ക്ക് നേരെ പാഞ്ഞ് കയറി; അഞ്ച് പേര്‍ക്ക് പരിക്ക്



ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ നിയന്ത്രണം വിട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകള്‍ക്ക് നേരെ പാഞ്ഞ് കയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റ വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂരിനടുത്ത് പ്രാവിന്‍കൂടിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. റോഡരികില്‍ പൊങ്കാല അടുപ്പ് കൂട്ടിയിരുന്ന സ്ത്രീകള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K