10 December, 2019 02:21:41 PM


സ്വര്‍ണ വിലയില്‍ ഇടിവ് : പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്



കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വീണ്ടും ഇടിഞ്ഞു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതനുസരിച്ച്‌ പവന് 28,040ഉം, ഗ്രാമിന് 3,505 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് 3,515 രൂപയും പവന് 28,120 രൂപയുമായിരുന്നു. ഏഴാം തീയതി യാണ് പവന് 280 രൂപ കുറഞ്ഞ് ഈ നിരക്കിലേക്കെത്തിയത്. തുടര്‍ന്ന് ഇന്നലെ വരെ ഈ നിരക്കിലായിരുന്നു വ്യാപാരം.

ആറാം തീയതി പവന് 80ഉം, ഗ്രാമിന് 10ഉം രൂപയും കുറഞ്ഞു പവന് 28,400 രൂപയും, ഗ്രാമിന് 3,550 രൂപയുമായിരുന്നു വില. അഞ്ചാം തീയതി പവന് 160 രൂ​പ​യും,ഗ്രാ​മി​ന് 20 രൂ​പയുമാണ് കുറഞ്ഞത്. ഇതനുസരിച്ച്‌ 28,480ഉം, 3,560 രൂ​പ​യുമായിരുന്നു വില. നാലാം തീയതി സ്വര്‍ണ വില കൂടിയിരുന്നു. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വര്‍ദ്ധിച്ചത്. 28,640 രൂപയിലും, 3,580 രൂപയിലുമാണ് അന്നേ ദിവസം വ്യാപാരം നടന്നത്. ഇത് മൂന്നാഴ്ചയ്ക്കിടയിലെയും, ഈ മാസത്തേയും ഉയര്‍ന്ന നിരക്കായിരുന്നു. രണ്ടാം തീയതി പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 28,320ഉം, ഗ്രാമിന് 3,540 രൂപയുമായിരുന്നു വില. മൂന്നാം തീയതി വരെ ഈ വിലയിലാണ് വ്യാപാരം നടന്നത്. ഒന്നാം തീയ്യതി പവനു 28,400 രൂപയായിരുന്നു വില. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില.ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്.

24 കാരറ്റ് സ്വര്‍ണം ഒരു പവന് 30,688 രൂപയും, ഗ്രാമിന്3,836 രൂപയുമാണ് വില. ആഗോള വിപണിയില്‍ ഔണ്‍സിന് 1,464.77 ഡോളറിനാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിനു 47.09 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 47,093.45ഡോളറുമാണ് വില. സംസ്ഥാനത്തെ വെള്ളി വില വര്‍ദ്ധിച്ചു. ഗ്രാമിന് 47.50 രൂപയിലാണ് വ്യാപാരം. എട്ടു ഗ്രാം വെള്ളിയ്ക്ക് 380 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 47,500 രൂപയുമാണ് വില.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K