10 December, 2019 03:55:17 PM


സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു: 5 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരെ തിരിച്ചറിഞ്ഞില്ല



ദമാം : കാറുകള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ച്‌ 5 പേര്‍ക്ക് ദാരുണാന്ത്യം. സൗദിയിലെ അല്‍ഖഫ്ജി, അബ്‌റുഖ് അല്‍കിബ്‌രീത് റോഡിലാണ് അപകടം ഉണ്ടായത്. രണ്ടു കാറുകള്‍ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ തീപിടിക്കുകയുമായിരുന്നു. വിവരമറിഞ്ഞ ഉടന്‍ അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. 4 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കു പോകും വഴിയുമാണ് മരിച്ചത്. ഇവര്‍ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K