10 December, 2019 10:35:57 PM


അരുവിക്കര ജലശുദ്ധീകരണശാല നവീകരണം: ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മന്ത്രി



തിരുവനന്തപുരം :  തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന അരുവിക്കരയിലെ 86 എം.എല്‍.ഡി ജലശുദ്ധീകരണ ശാലയിലെ പമ്പുസെറ്റുകള്‍ മാറ്റുന്നതിന്റെയും നവീകരിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 13, 14 തീയതികളില്‍ പമ്പിംഗ് താത്കാലികമായി നിര്‍ത്തിവെക്കേണ്ടിവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുമൂലം നഗരത്തില്‍ രണ്ടുദിവസം ജലവിതരണം മുടങ്ങുമെന്നതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ടാങ്കുകള്‍ സ്ഥാപിച്ചും ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചും ബദല്‍ സംവിധാനം ഒരുക്കമെന്നും മന്ത്രി പറഞ്ഞു. ജലദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നവീകരണത്തിന്റെ ആദ്യഘട്ടമായി 13ന് ഉച്ചക്ക് രണ്ടുമണിമുതല്‍ 14ന് വെളുപ്പിന് രണ്ടുമണി വരെ 74 എം.എല്‍.ഡി ശുദ്ധീകരണശാലയുടേയും 14ന് ഉച്ചക്ക് ഒരുമണിവരെ 86 എം.എല്‍.ഡി ശുദ്ധീകരണശാലയുടേയും പ്രവര്‍ത്തനമാണ് താത്കാലികമായി നിര്‍ത്തിവെക്കുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K