11 December, 2019 04:25:47 PM


കേരോല്പന്നങ്ങളുടെ വിസ്മയക്കാഴ്ചകളൊരുക്കി കേരളോത്സവം



കിളിമാനൂര്‍: മടവൂര്‍ ഗവ.എല്‍.പി സ്കൂളില്‍ കേരോത്സവം സംഘടിപ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. വി. ജോയ്. എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു , കേരളാ ധാതുവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. മടവൂര്‍ അനില്‍, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജ ഷൈജുദേവ്, മടവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ ബാലചന്ദ്രന്‍, ഷൈജുദേവ്, ലീന തുടങ്ങിയവര്‍ പങ്കെടുത്തു.

നാളികേരം ചേര്‍ന്ന് പലതരം ഭക്ഷണസാധനങ്ങള്‍, വിവിധ തരം ഇളനീരുകള്‍, കുരുത്തോല ഉത്പന്നങ്ങള്‍, അലങ്കാരവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, തെങ്ങിന്‍ പൂക്കുല രസായനം, ഉറി, അടുക്കള ഉപകരണങ്ങള്‍, കൊതുമ്പുവള്ളം, ചിരട്ട ഉത്പന്നങ്ങള്‍,തൊണ്ട് കൊണ്ടുള്ള വിവിധ കൗതുകവസ്തുക്കള്‍, ഈര്‍ക്കില്‍ കൊണ്ടുണ്ടാക്കിയ കൊട്ടാര വിസ്മയങ്ങള്‍ തുടങ്ങി കേരോല്പന്നങ്ങള്‍ ശ്രദ്ധേയമായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K