11 December, 2019 04:41:05 PM


അമൃതാനന്ദമയി 24ന് തലസ്ഥാനത്ത്; അമൃതോത്സവ യോഗം ചേര്‍ന്നു



തിരുവനന്തപുരം: കൈമനം മഠത്തില്‍ 24ന് എത്തുന്ന മാതാഅമൃതാനന്ദമയിക്ക് ഗംഭീര സ്വീകരണം നല്‍കാന്‍ അമൃതോത്സവകമ്മിറ്റി യോഗം തീരുമാനിച്ചു. കൈമനം അമൃതാനന്ദമയി ആശ്രമം മഠാധിപതി സ്വാമി ശിവാമൃത ചൈതന്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒ. രാജഗോപാല്‍ എംഎല്‍എ, അമൃതോത്സവം വൈസ് ചെയര്‍പേഴ്‌സണ്‍മാരായ സി. വിഷ്ണുഭക്തന്‍, റാണി മോഹന്‍ദാസ്, ആശ്രമം പ്രസിഡന്‍റ് സജി, സെക്രട്ടറി ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. അമ്മയെ കാണാനെത്തുന്ന ഭക്തര്‍ക്ക് പ്രസാദ വിതരണം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് സ്വാമി ശിവാമൃത ചൈതന്യ പറഞ്ഞു. സ്വാശ്രയസംഘങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ വസ്ത്ര വിതരണവും സാമ്പത്തിക സഹായ വിതരണം ചിറയിന്‍കീഴ് ശാര്‍ക്കര മൈതാനത്ത് നടത്തും. ചിറയിന്‍കീഴ് ഒരേക്കര്‍ സ്ഥലത്ത് നവീകരിച്ച ആശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്ണുഭക്തന്‍റെ ഭാഗത്തുനിന്നും എല്ലാ സഹായങ്ങളും ലഭിക്കുന്നതായി സ്വാമി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K