11 December, 2019 06:27:24 PM


പേരൂരില്‍ വഴിയാത്രക്കാരുടെ മേല്‍ കാര്‍ ഇടിച്ചു കയറി; രണ്ട് ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് പരിക്ക്



ഏറ്റുമാനൂര്‍: പേരൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറി ഇതരസംസ്ഥാന തൊഴിലാളികളായ രണ്ട് വഴിയാത്രക്കാര്‍ക്ക് ഗുരുതരപരിക്ക്. ആസാം സ്വദേശികളായ ഇന്‍സാന്‍ അലി (20), ഇക്രാന്‍ അലി (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 5.30 മണിയോടെ സംക്രാന്തി - പേരൂര്‍ റോഡിലായിരുന്നു അപകടം.

സംക്രാന്തി ഭാഗത്തുനിന്നും വന്ന മാരുതി കാര്‍ ആദ്യം ഇടിച്ചത് ഇക്ക്രാനെയാണ്. ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ പത്ത് അടിയോളം താഴ്ചയിലുള്ള മരച്ചീനി തോട്ടത്തിലേക്ക് തെറിച്ചു വീണു. തുടര്‍ന്ന് ഇടിയേറ്റ ഇന്‍സാന്‍ കാറിന്‍റെ ബോണറ്റില്‍ കുടുങ്ങി. ഇയാളെയും കൊണ്ട് 50 മീറ്ററോളം മുന്നോട്ടു പാഞ്ഞ കാര്‍ റോഡിന്‍റെ ഓരത്തുള്ള കള്ള് ഷാപ്പിന്‍റെ മതിലിലും അടുത്ത പറമ്പിലെ തെങ്ങിലും ഇടിച്ചാണ് നിന്നത്. സുഭാഷ്ചന്ദ്രന്‍ വി.എ. എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K