12 December, 2019 08:30:35 AM


ആ​ശു​പ​ത്രി​യി​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ അ​ക്ര​മം, തീവെയ്പ്; അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്ന അ​ഞ്ച് രോ​ഗി​ക​ൾ മ​രി​ച്ചു



ലാ​ഹോ​ർ: ഡോ​ക്ട​ർ​മാ​രു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ അ​ഭി​ഭാ​ഷ​ക​രു​ടെ അ​ക്ര​മം. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്ന അ​ഞ്ച് രോ​ഗി​ക​ൾ മ​രി​ച്ചു. പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ലാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. അ​ഭി​ഭാ​ഷ​ക​നെ ഡോ​ക്ട​ർ​മാ​ർ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഭി​ഭാ​ഷ​ക​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. 


പ​രി​ച​ര​ണം മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് രോ​ഗി​ക​ൾ മ​രി​ച്ച​ത്. നൂ​റോ​ളം വ​രു​ന്ന അ​ഭി​ഭാ​ഷ​ക​രാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ആ​ശു​പ​ത്രി​ക്കു പു​റ​ത്തു നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ഭി​ഭാ​ഷ​ക​ർ ക​ത്തി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K