12 December, 2019 09:50:22 AM


പാലാ പുലിയന്നൂരില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു



പാലാ: പുലിയന്നൂര്‍ കാണിക്ക മണ്ഡപത്തിനടുത്ത് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വ്യാഴാഴ്ചപുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോട്ടയം ഭാഗത്തുനിന്നും പാലായിലേക്ക് വരികയായിരുന്ന ജീപ്പിനു പിന്നില്‍ ഇടിച്ചാണ് അപകടം.ബൈക്കില്‍ സഞ്ചരിച്ച മറ്റൊരാളെയും ജീപ്പ് ഡ്രൈവറെയും പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K