12 December, 2019 09:53:47 AM


അയോധ്യാ വിധി: പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രിം കോടതിയില്‍



ദില്ലി: അയോധ്യാ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും. ജഇയ്യത്തുല്‍ ഉലുമായെ ഹിന്ദ്, വിശ്വഹിന്ദു പരിഷത്ത്, രാജ്യത്തെ 40 അക്കാദമിക വിദഗ്ധര്‍ എന്നിവരുടെ ഉള്‍പ്പെടെ ഇരുപതോളം പുനഃപരിശോധന ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേയുടെ ചേംബറില്‍ ഇന്ന് പരിഗണിക്കുക. വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അക്കാദമിക വിദഗ്ധര്‍ സുപ്രിംകോടതിയെ സമീപിച്ചത്. അയോധ്യ ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്‌ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു സുപ്രിംകോടതി വിധി. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കണമെന്നും വിധിയില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K