12 December, 2019 03:15:38 PM


ചെങ്ങന്നൂർ മുളക്കുഴയില്‍ കെ എസ് ആർ ടി സി ബസ് പിക്ക് അപ്പ് വാനിലിടിച്ച് ഒരു മരണം; 20ഓളം പേര്‍ക്ക് പരിക്ക്



ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്ത് പടിക്കു സമീപം കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് പിക്ക് അപ്പ് വാനിലിടിച്ച് ഒരാൾ മരിച്ചു. ബസിലുണ്ടായിരുന്ന 20ഓളം പേർക്ക് പരിക്കേറ്റു. ഡ്രൈവർ പുലിയൂർ സ്വദേശി സോമാലയത്തിൽ സോമൻ - ആനന്ദവല്ലി ദമ്പതികളുടെ മകൻ സജിത്ത് (28) ആണ് മരിച്ചത്. അപകടസ്ഥലത്തു നിന്നും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന വാഹനത്തിന്‍റെ ക്ലീനർ ഉദയനാപുരം സ്വദേശി അഭിലാഷിനെ ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K