12 December, 2019 04:46:03 PM


2020 മാര്‍ച്ച്‌ മാസത്തോടെ തിരുവനന്തപുരം സമ്പൂര്‍ണ ഇ-ഹെല്‍ത്ത് ജില്ലയാകും



തിരുവനന്തപുരം: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും 2020 മാര്‍ച്ച്‌ മാസത്തോടെ ഇ-ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തന സജ്ജമാകുമെന്ന് മന്ത്രി കെ കെ ശൈലജ. തലസ്ഥാന ജില്ലയില്‍ ഇതുവരെ 29 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 20 ആശുപത്രികളില്‍ പൂര്‍ണമായും കടലാസ് രഹിത സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ ആശുപത്രികളില്‍ ഒ.പി.യില്‍ ഒരു രോഗിയെത്തി എല്ലാ ചികിത്സകളും പരിശോധനകളും കഴിഞ്ഞ് മടങ്ങി പോകുന്നത് വരെ കടലാസ് രഹിത സേവനം ലഭ്യമാണ്. ശേഷിക്കുന്ന 83 സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
ഒ.പി. രജിസ്‌ട്രേഷന്‍ മുതല്‍ രോഗീ പരിശോധനയും ചികിത്സാക്രമങ്ങളും ഭരണനിര്‍വഹണവും ഉള്‍പ്പെടെ സമഗ്ര മേഖലകളുടേയും പ്രവര്‍ത്തനങ്ങള്‍ ഒരു കേന്ദ്രീകൃത സോഫ്റ്റുവെയറിന് കീഴില്‍ ക്രോഡീകരിക്കുന്നതാണ് ഇ-ഹെല്‍ത്ത് സംവിധാനം. ഇതിലൂടെ ആയാസ രഹിതവും രോഗീ സൗഹൃദവുമായ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K