13 December, 2019 10:05:28 PM


സെക്‌സും ഹൊററും: സണ്ണി ലിയോണിന്‍റെ രാഗിണി എം.എം.എസ് റിട്ടേണ്‍സ് സീസണ്‍ 2; ട്രെയിലര്‍ പുറത്തിറങ്ങി



മുംബൈ: പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാനായി സണ്ണി ലിയോണിന്‍റെ രാഗിണി MMS രണ്ടാം ഭാഗം വരുന്നു. സെക്‌സും ഹൊററും മത്സരിച്ചുള്‍പ്പെടുത്തിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. സീ 5, എ.എല്‍.ടി. ബാലാജി സംയുക്ത സംരംഭമാണ് 'രാഗിണി എം.എം.എസ് റിട്ടേണ്‍സ് സീസണ്‍ 2 ' . രണ്ടാം വരവും ഒരു സെക്സ്-ഹൊറര്‍ വെബ് സീരീസിന്‍റെ രൂപത്തിലാണ്.




സണ്ണി ലിയോണ്‍, ദിവ്യ അഗര്‍വാള്‍, വരുണ്‍ സൂദ്, ആരതി ഖേത്രപാല്‍, ഋഷിക നാഗ്, അദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് എന്നിവരാണ് കഥാപാത്രങ്ങള്‍. 20 കാരിയായ രാഗിണി ഷ്രോഫിന്‍റെ കഥയാണ് ചിത്രത്തില്‍. പെണ്‍കുട്ടികളുടെ സംഘത്തോടൊപ്പം അവള്‍ ആസൂത്രിതമായ ഒരു യാത്ര പോകുന്നു. ശേഷം അവരുടെ ലോകം തലകീഴായി മറിഞ്ഞ സംഭവങ്ങളുടെ ഒരു പരമ്പര ഉണ്ടാവുന്നു. ഒരു പാരാ നോര്‍മല്‍ വിദഗ്‌ധയുടെ വേഷത്തിലാണ് ചിത്രത്തില്‍ സണ്ണി പ്രത്യക്ഷപ്പെടുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K