13 December, 2019 10:33:22 PM


മഹാത്മാ ഗാന്ധി സർവകലാശാല യു.ജി. - പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷൻ; അപേക്ഷ തീയതി നീട്ടി



കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബിരുദം, ബിരുദാനന്തര ബിരുദ പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പിഴയില്ലാതെ ഡിസംബർ 20 വരെയും 1050 രൂപ പിഴയോടെ ഡിസംബർ 21 മുതൽ 30 വരെയും 2100 രൂപ പിഴയോടെ ഡിസംബർ 31 മുതൽ ജനുവരി ആറുവരെയും രജിസ്‌ട്രേഷൻ നടത്താം. രജിസ്‌ട്രേഷൻ സമയത്തുണ്ടാകുന്ന തെറ്റുകൾ തിരുത്താൻ ജനുവരി 20ന് മുമ്പായി പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിൽ അപേക്ഷ നൽകാം. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭിക്കും. രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും പരാതികളും www.techsupport@mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2733365, 2733681, 2731325.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K