14 December, 2019 03:48:01 PM


'എന്‍റെ ഹൃദയത്തിന് ചിറകുകളുണ്ട്...' : ആരാധകരുടെ ഹൃദയം കീഴടക്കി മാലാഖയെപ്പോല്‍ സുന്ദരിയായി ഭാവന



കൊച്ചി: മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ഭാവന. ഓരോ സിനിമകളിലൂടെയും വേറിട്ട വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താരം എന്നും വസ്ത്ര ധാരണത്തിലും ലുക്കിലും വളരെ മുന്‍പന്തിയില്‍ തന്നെയാണ്. വ്യത്യസ്ത ലുക്കിലുള്ള താരത്തിന്‍റെ ഫോട്ടോകള്‍ സാമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെക്കാറുമുണ്ട്.

'എന്‍റെ ഹൃദയത്തിന് ചിറകുകളുണ്ട്, എനിക്ക് പറക്കാന്‍ കഴിയും' എന്ന തലക്കെട്ടോടെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോ വൈറലാവുകയാണ്. വെള്ള ഗൗണ്‍ ധരിച്ച്‌ മാലാഖയെ പോലെ ഭംഗിയുള്ള ഫോട്ടോ ആണ് ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന് നിരവധി ലൈക്കുകളും കമന്‍റുകളുമാണ് ഇതിനോടകം ലഭിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K