14 December, 2019 06:30:01 PM


തൃശ്ശൂരില്‍ വീട്ടമ്മയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം



തൃശ്ശൂര്‍ ജില്ലയിലെ പുത്തൂര്‍ എലത്തൊഴിയില്‍ വീട്ടമ്മയ്ക്ക് നേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. സുന്ദരന്‍റെ ഭാര്യ ഷീല( 52 )ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഷീലയെ വടി കൊണ്ട് തലയ്ക്കും ശരീരത്തിലും അടിക്കുകയായിരുന്നു. ഷീലയുടെ ഭര്‍ത്താവ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ബഹളവും ഷീലയുടെ നിലവിളിയും കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയാണ് ഷീലയെ രക്ഷപ്പെടുത്തിയത്. ഷീലയെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K