15 December, 2019 11:46:25 AM
പതിനെട്ടാംപടിയില്‍ പോലീസുകാര്‍ക്ക് ഹോര്‍ലിക്സും ബിസ്‌കറ്റും പഴവും
ശബരിമല: പതിനെട്ടാംപടിയിലെ ജോലിയാണ് സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ ദേവസ്വം ബോര്‍ഡില്‍ തീരുമാനമായി.തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ സഹായിക്കുന്ന പോലീസുകാര്‍ക്ക് ഹോര്‍ലിക്സും, ബിസ്‌കറ്റും പഴവുമെല്ലാം നല്‍കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
സ്പെഷ്യല്‍ കമ്മിഷണറാണ് ഈ വിഷയം മുന്നോട്ട് വച്ചത്. നിര്‍ദേശിച്ചത്. ഉടന്‍തന്നെ പോലീസ് മെസിലേക്ക് ഹോര്‍ലിക്സും, ബിസ്‌കറ്റും ദേവസ്വം ബോര്‍ഡ് കൈമാറും.
ഒരു മിനിറ്റില്‍ 90 പേര്‍ പതിനെട്ടാംപടി കയറി മാറണം. ഇല്ലെങ്കില്‍ തിരക്ക് വലുതാവും. ഒരുസമയം 10 പൊലീസുകാര്‍ വീതമാണ് പതിനെട്ടാംപടിയില്‍ നില്‍ക്കുക. തുടര്‍ച്ചയായി 20 മിനിറ്റില്‍ അധികം ഇവിടെ പൊലീസുകാര്‍ക്ക് ജോലി ചെയ്യാനാവില്ല. 20 മിനിറ്റ് കൂടുംതോറും പൊലീസുകാര്‍ മാറി വരും. നാല് മണിക്കൂറാണ് ഓരോ ഗ്രൂപ്പിനും പതിനെട്ടാംപടിയിലെ ഡ്യൂട്ടി. നാല് മണിക്കൂറിന് ശേഷം 20 പേരുടെ മറ്റൊരു സംഘം ഡ്യൂട്ടി ഏറ്റെടുക്കും.