16 December, 2019 09:26:03 PM


ശബരിമലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും



സന്നിധാനം : ശബരിമലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടുത്ത സീസണ്‍ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. അടുത്ത വര്‍ഷം മുതല്‍ കടകള്‍ ലേലത്തിന് കൊടുക്കുമ്പോള്‍തന്നെ നിബന്ധനയില്‍ ഈ വിഷയം കൂടി ഉള്‍പ്പെടുത്തുമെന്നും ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു.


നിലവില്‍ 20 ശതമാനം ആളുകള്‍ക്ക് മാത്രമാണ്  ഹെല്‍ത്ത് കാര്‍ഡുള്ളത്. ബാക്കിയുള്ളവര്‍ നിരവധി ഹോട്ടലുകളിലും അരവണ ശാലയിലുമൊക്കെ ജോലി ചെയ്യുന്നവരാണ്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്നും ആരോഗ്യ വിഭാഗം ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. 
 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K