17 December, 2019 09:54:10 AM


നെടുമങ്ങാട് യുവതിയെ കഴുത്തുഞെരിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ



തിരുവനന്തപുരം: നെടുമങ്ങാട് കുശർകോടിനടുത്ത് ഭർത്താവ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. രഞ്ജിത (25) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുല്ലശ്ശേരി സ്വദേശി അജികുമാറിനെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. അവിഹിത ബന്ധം ആരോപിച്ചാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. രഞ്ജിതയുടെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കസ്റ്റിഡിയിലുള്ള അജികുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K