17 December, 2019 11:22:15 AM


ഹര്‍ത്താല്‍; എന്‍ജിനീയറിംഗ് പരീക്ഷ ബഹിഷ്കരിച്ച് വിദ്യാര്‍ഥികള്‍



തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ പരീക്ഷ ബഹിഷ്കരിച്ച് തിരുവനന്തപുരം ഗവ. എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍. ഹര്‍ത്താലിനെ തുടര്‍ന്ന് പലര്‍ക്കും എത്താന്‍ കഴിയാത്തതാണ് കാരണമായി ഇവര്‍ ചൂണ്ടികാട്ടുന്നത്. ഇന്ന് നടക്കേണ്ട ഏഴാം സെമസ്റ്റര്‍ പരീക്ഷയാണ് പ്രതിഷേധത്തിന്‍റെ ബാഗമായി വിദ്യാർത്ഥികൾ ബഹിഷ്കരിക്കുന്നത്.


അതേസമയം സ്കൂളുകളിൽ പലയിടത്തും ഹാജർ നിലയും കുറവാണ്. ഹര്‍ത്താല്‍ കാരണം പരീക്ഷയ്ക്കെത്താന്‍ കഴിയാതെ വലയുകയായിരുന്നു സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍. സ്കൂളുകളിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷകളും സര്‍വകലാശാലകളുടെ വിവിധ പരീക്ഷകളും ഇന്ന് നടക്കുന്നുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും പരീക്ഷകളൊന്നും മാറ്റിവച്ചിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K