17 December, 2019 02:59:41 PM


ശബരിമല മണ്ഡലപൂജ; തങ്ക അങ്കി ഘോഷയാത്ര 23ന് പുറപ്പെടും



ആറന്മുള: പൊന്നമ്പലവാസന്‌ മണ്ഡലപൂജ ദിവസം ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 23ന് രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. 26ന് വൈകിട്ട് സന്നിധാനത്തെത്തി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും.

ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയാണ് മണ്ഡലപൂജയ്ക്കു ചാര്‍ത്തുന്നതിനുള്ള തങ്കഅങ്കി 1973ല്‍ നടയ്ക്കുവച്ചത്. 450 പവന്‍ തൂക്കമുണ്ട് ഇതിന്.

23ന് രാവിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം, പുന്നംതോട്ടം ദേവീ ക്ഷേത്രം, ചവിട്ടുകുളം മഹാദേവ ക്ഷേത്രം, തിരുവഞ്ചാംകാവ് ദേവീ ക്ഷേത്രം, നെടുമ്പ്രയാര്‍ ..തേവലശേരി ദേവീക്ഷേത്രം, കോഴഞ്ചേരി, പമ്പാടിമണ്‍ ശാസ്താ ക്ഷേത്രം, കാരംവേലി, ഇലന്തൂര്‍ ഭഗവതികുന്ന്, ഗണപതി ക്ഷേത്രം, നാരായണമംഗലം, അയത്തില്‍, ഇലവുംതിട്ട മലനട, മെഴുവേലി ആനന്ദഭൂതേശ്വരം, മുട്ടത്തുകോണം, പ്രക്കാനം .കൈതവന, ഇടനാട് ഭഗവതി ക്ഷേത്രം, ചീക്കനാല്‍, ഊപ്പമണ്‍ വഴി വൈകിട്ട് ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തില്‍ ക്യാംപ് ചെയ്യും.

24ന് രാവിലെ എട്ടിന് ഓമല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട് കൊടുന്തറ, അഴൂര്‍, പത്തനംതിട്ട ശാസ്താ ക്ഷേത്രം, കടമ്മനിട്ട ഭഗവതി ക്ഷേത്രം, ഋഷികേശ ക്ഷേത്രം, മോക്കൊഴൂര്‍ ക്ഷേത്രം, മൈലപ്ര, കുമ്ബഴ, പുളിമുക്ക്, വെട്ടൂര്‍ മഹാവിഷ്ണു ക്ഷേത്ര ഗോപുരം, ഇളകൊള്ളൂര്‍, ചിറ്റൂര്‍മുക്ക്, കോന്നി ടൗണ്‍, വഴി രാത്രിയില്‍ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ എത്തി ക്യാംപ് ചെയ്യും.

25ന് കോന്നിയില്‍ നിന്നു പുറപ്പെട്ട് ചിറ്റൂര്‍ മഹാദേവ ക്ഷേത്രം, അട്ടച്ചാക്കല്‍, വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രം, മൈലാടുപാറ, മലയാലപ്പുഴ ദേവീ ക്ഷേത്രം, മണ്ണാരക്കുളഞ്ഞി. റാന്നി തോട്ടമണ്‍കാവ് ദേവീ ക്ഷേത്രം, റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം, ഇടക്കുളം, വടശേരിക്കര ചെറുകാവ്, മാടമണ്‍ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം രാത്രി റാന്നി-പെരുനാട് ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ എത്തി തങ്ങും.

26ന് രാവിലെ പെരുനാട്ടില്‍ നിന്നു പുറപ്പെട്ട് ളാഹ, പ്ലാപ്പള്ളി, ഇലവുങ്കല്‍, നിലയ്ക്കല്‍, ചാലലക്കയം വഴി ഉച്ചയ്ക്ക് പമ്പയില്‍ എത്തും. ത്രിവേണിയില്‍ നിന്നു സ്വീകരിച്ച്‌ പമ്പാ ഗണപതികോവിലില്‍ ദര്‍ശനത്തിനുവയ്ക്കും. മൂന്ന് മണിക്ക് പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് തങ്ക അങ്കിയും ചുമന്നുളള ഘോഷയാത്ര പുറപ്പെടും. വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തും. അവിടെ നിന്നു സ്വീകരിച്ച്‌ ആഘോഷമായി സന്നിധാനത്തില്‍ എത്തിച്ച്‌ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K