20 December, 2019 07:08:57 PM


ഏറ്റുമാനൂരില്‍ 11കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛന്‍ അറസ്റ്റില്‍





ഏറ്റുമാനൂര്‍: പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മാതാവിന്‍റെ പരാതിയില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ കിഴക്കുംഭാഗം സ്വദേശിയായ സതീഷ് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴും മറ്റും ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുമായിരുന്നുവെന്നാണ് പരാതി. കോട്ടയം വനിതാ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.കെ.സാലമ്മ മൊഴി രേഖപ്പെടുത്തി ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനൂപ് സി നായര്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലാവുന്നത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K