28 December, 2019 12:20:03 AM


മണ്ഡലകാലത്തിന് സമാപനം: ശബരിമല നട അടച്ചു; മകരമാസ പൂജയ്ക്കായി 30ന് നട തുറക്കും



ശബരിമല: 41 ദിവസം നീണ്ടുനിന്ന മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. ഹരിവരാസനം ചൊല്ലി അയ്യപ്പനെ യോഗ നിദ്രയിലാക്കി യോഗ ദണ്ഡും ജപമാലയും അണിയിച്ചാണ് മേൽശാന്തി നടയടച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മണ്ഡല പൂജകൾക്ക് സമാപനമായത്. വൈകിട്ട് ദീപാരാധന നടന്നു. 33 ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ മണ്ഡല കാലത്ത് ദർശനം നടത്തിയത്.


മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറവായിരുന്നു. മകര മാസ പൂജകൾക്കായി ഈ മാസം 30 വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. സമാധാനപരമായ ഒരു മണ്ഡലകാലത്തിനാണ് സമാപനമാകുന്നത്. വരുമാനത്തിലും തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ സർവ്വകാല റെക്കോർഡ് ഉണ്ടാകുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K