28 December, 2019 12:30:02 AM


നീലേശ്വരത്ത് ആർഎസ്എസ് - സിപിഎം സംഘർഷം: പൊലീസ് ലാത്തിവീശി; 15ഓളം പേര്‍ക്ക് പരിക്ക്



കാസർഗോഡ്: നീലേശ്വരത്ത് ആർ എസ് എസ് റൂട്ട് മാർച്ചിന് നേരെ ഒരു സംഘം കല്ലെറിഞ്ഞതിനെത്തുടർന്ന് സംഘർഷം. ആർ എസ് എസ് ക്യാമ്പിന്‍റെ ഭാഗമായുള്ള റൂട്ട് മാർച്ച് വൈകിട്ട് നീലേശ്വരം ബസ് സ്റ്റാൻഡ് ഓട്ടോ സ്റ്റാൻഡിന് സമീപത്തുകൂടെ കടന്നു പോകുന്നതിനിടെയാണ് കല്ലേറുണ്ടായത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആർ എസ് എസ് ആരോപിച്ചു. 


സംഘർഷം നിയന്ത്രിക്കാനായി പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. അക്രമം തുടർന്ന സാഹചര്യത്തിൽ ഗ്രനേഡും ടിയർ ഗ്യാസും പ്രയോഗിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് നിലേശ്വരത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. സംഘർഷത്തിൽ പരിക്കേറ്റ പതിനഞ്ചോളം ആർഎസ്എസ് പ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K