02 January, 2020 02:05:39 PM


എന്‍.സി.പി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ദേവി പ്രസാദ് ത്രിപാഠി അന്തരിച്ചു



ദില്ലി: മുതിര്‍ന്ന എന്‍.സി.പി നേതാവും രാജ്യസഭാ അംഗവുമായിരുന്ന ദേവി പ്രസാദ് ത്രിപാഠി (67) അന്തരിച്ചു. ദീര്‍ഘനാളായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്‍സിപി ജനറല്‍ സെക്രട്ടറിയായിരുന്നു. 2012 മുതല്‍ 2018 വരെ രാജ്യസഭാ അംഗവുമായിരുന്നു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരാണ് ത്രിപാഠിയുടെ ജന്മദേശം. തങ്ങള്‍ക്ക് വഴികാട്ടിയും ഉപദേശകനുമായിരുന്നു ത്രിപാഠിയെന്ന് പാര്‍ട്ടി നേതാവ് സുപ്രിയ സുലെ ട്വിറ്ററില്‍ കുറിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K