05 January, 2020 09:25:10 AM


മുക്കുഴിക്ക് സമീപം ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തി കൊന്നു



മുണ്ടക്കയം: മുക്കുഴി വള്ളിത്തോട് പൂക്കുറ്റിത്താവളത്തിൽ വച്ച് ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തി കൊന്നു. സംഭവത്തെ തുടർന്ന് സുരക്ഷക്കായി  ശബരിമല തീർത്ഥാടകരെ മുക്കുഴിയിൽ നിന്നും കടത്തി വിടുന്നില്ല. പുലർച്ചെ നാലു മണിയോടെ വെള്ളാരം ചെറ്റയിൽ  കാട്ടാന അക്രമത്തിൽ കോയമ്പത്തൂർ സുബ്രമണ്യൻ പാളയത്തിൽ ഭദ്രപ്പൻ (58) ആണ് മരിച്ചത്. 


കോരുത്തോട്ടിൽ നിന്നും എരുമേലിയിൽ നിന്നും തീർത്ഥാടകർ സഞ്ചരിക്കുന്ന കാനനപാതയിലാണ് മുക്കുഴി. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഈ പ്രദേശം. പുലർച്ചെ നാലുമണിയോടെയാണ് വെള്ളാരം ചെറ്റയിൽ  കാട്ടാന അക്രമത്തിൽ ഒരു അയ്യപ്പ തീർത്ഥാടകൻ മരിച്ചത്. അക്രമം നടന്ന സ്ഥലത്തു നിന്നും പിൻതിരിയാതെ കാട്ടാന കൂട്ടം നിലകൊള്ളുകയാണ്. അപകട സ്ഥലത്തേക്ക് ചെന്നു പറ്റാനാവാതെ പോലീസും വനപാലകരും. സംഭവ സ്ഥലത്ത് നിന്നും കാട്ടാനകൂട്ടം പിൻമാറാത്തതിനാൽ ആയിരകണക്കിന് ഭക്തർ വഴിയിൽ കുടുങ്ങിയിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K