05 January, 2020 12:46:38 PM


ലങ്കാ ദഹനത്തിനൊരുങ്ങി ഇന്ത്യ; ടീമില്‍ സഞ്ജുവിന്റെ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍



ഗുവാഹത്തി: ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനമാണ് പുതുവര്‍ഷത്തില്‍ കോഹ്ലിപ്പടയുടെ ആദ്യ അങ്കം. മൂന്ന് ടി20 മത്സരങ്ങളടങ്ങുന്ന ടി20 പരമ്ബരയാണ് ശ്രീലങ്ക ഇന്ത്യയില്‍ കളിക്കുന്നത്. ആദ്യ മത്സരം ഇന്ന് രാത്രി ഏഴിന് ഗുവാഹത്തി സ്റ്റേഡിയത്തില്‍ ആരംഭിക്കും.രോഹിത് ശര്‍മ, മഹമ്മദ് ഷമി എന്നീ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന പരമ്ബരയില്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും. രോഹിത് ശര്‍മയുടെ അഭാവം മലയാളി താരം സഞ്ജു സാംസണിന് ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറക്കുന്നതിന് കാരണമായി. എന്നാല്‍ ഇത്തവണയും ബെഞ്ചില്‍ തന്നെയായിരിക്കും സഞ്ജുവിന്റെ സ്ഥാന മെന്നാണ് ലഭിക്കുന്ന സൂചന.


പരുക്കില്‍ നിന്ന് മുക്തനായി മടങ്ങിയെത്തിയ ശിഖര്‍ ധവാനൊപ്പം മികച്ച ഫോമില്‍ തുടരുന്ന കെ.എല്‍ രാഹുല്‍ തന്നെയായിരിക്കും ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. മൂന്നാം നമ്ബരില്‍ നായകന്‍ ഒരിക്കല്‍ കൂടി പരീക്ഷണത്തിന് ശ്രമിച്ചാല്‍ പന്തിനോ ദുബെയ്‌ക്കോ സ്ഥാനക്കയറ്റം ലഭിക്കും. ഇല്ലെങ്കില്‍ കോഹ്ലി തന്നെയായിരിക്കും മൂന്നാം നമ്ബരില്‍ കളിക്കുക. വിക്കറ്റ് കീപ്പിങ്ങില്‍ പന്ത് അല്ലാതൊരു മാറ്റത്തിന് മാനേജ്മെന്റ് തല്‍ക്കാലം പരിഗണന നല്‍കുന്നില്ല. മധ്യനിരയില്‍ ശ്രേയസിനായിരിക്കും ബാറ്റിങ് ഉത്തരവാദിത്വം. ദുബെയ്ക്ക് പകരം വാഷിങ്ടണ്‍ സുന്ദര്‍ പ്ലെയിങ്ഇലവനില്‍ ജഡേജയ്‌ക്കൊപ്പം ഓള്‍റൗണ്ടറുടെ റോളിലെത്താനും സാധ്യതയുടെ. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഷാര്‍ദുല്‍ ഠാക്കൂറോ നവ്ദീപ് സൈനിയോ പേസ് നിയന്ത്രിക്കും. യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവുമാണ് ടീമിലെ സ്പിന്‍ ഓപ്ഷന്‍. ഇതിനിടയില്‍ സഞ്ജുവിന്റെയും മനീഷ് പാണ്ഡെയുടെയും സ്ഥാനം ബെഞ്ച് തന്നെയെന്ന് ഏകദേശം ഉറപ്പിക്കാം.


ഇന്ത്യന്‍ മധ്യനിര കരുത്തുകാട്ടുന്നതു തന്നെയാണ് ഏറ്റവും വലിയ? ആശ്വാസം. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നീ യുവതാരങ്ങള്‍ കഴിഞ്ഞ പരമ്ബരകളില്‍ ടീമിലെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിരുന്നു. വിന്‍ഡീസിനെതിരായ പരമ്ബരയില്‍ ഉത്തരവാദിത്തത്തോടെ കളിച്ച പന്ത് തന്റെ പ്രാപ്തി തെളിയിച്ചിട്ടുണ്ട്.മറുവശത്ത് ലസിത് മലിംഗ നയിക്കുന്ന ലങ്കന്‍ ടീമില്‍ ഏയ്ഞ്ചലോ മാത്യൂസിന്റെ തിരിച്ചുവരവാണ് ശ്രദ്ധേയം. 18 മാസങ്ങള്‍ക്ക് ശേഷമാണ് താരം ടീമില്‍ കളിക്കാനെത്തുന്നത്. ടി 20 ലോകകപ്പ് മുന്നില്‍ കണ്ടാണ് അനുഭവസമ്ബന്നനായ താരത്തെ ശ്രീലങ്ക തിരിച്ചുവിളിക്കുന്നത്. മാത്യൂസിന് പുറമെ കുശാല്‍ പെരേര, ധനുഷ്‌ക ഗുണതിലക, അവിഷ്‌ക ഫെര്‍ണാണ്ടോ, ധനഞ്ജയ് സില്‍വ, കുശാല്‍ മെന്‍ഡിസ് എന്നീ പ്രധാന താരങ്ങളും ഇന്ത്യക്കെതിരെ ഇറങ്ങും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K