07 January, 2020 05:06:31 AM


കോടതിവരാന്തയില്‍ പുകവലി തടഞ്ഞു; എ.എസ്‌.ഐയുടെ തല പ്രതി അടിച്ചുപൊട്ടിച്ചു



തൃശൂര്‍: കോടതിയില്‍ ഹാജരാക്കാനെത്തിച്ച പ്രതി എ.എസ്‌.ഐയെ ആക്രമിച്ചു. ജില്ലാ സായുധ സേനയിലെ എ.എസ്‌.ഐ. ജോമി കെ. ജോസിനെയാണ്‌ ആക്രമിച്ചത്‌. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി എറണാകുളം ചിരനെല്ലൂര്‍ വടുതല സ്വദേശി ഏണസ്‌റ്റാണ്‌ എ.എസ്‌.ഐയെ ആക്രമിച്ചത്‌.


നെടുപുഴ കവര്‍ച്ചാ കേസില്‍ വിചാരണക്കായി കോടതിയില്‍ ഹാജരാക്കിയതായിരുന്നു. കോടതി വരാന്തയില്‍ പുകവലിക്കുന്നത്‌ പോലീസുകാരന്‍ തടഞ്ഞു. ഇതിന്റെ വൈരാഗ്യത്തിനായിരുന്നു ആക്രമണം. കോടതിയുടെ ശുചിമുറിയോട്‌ ചേര്‍ന്ന ഭാഗത്ത്‌ എത്തിയപ്പോള്‍ കൈയിലെ വിലങ്ങുപയോഗിച്ചായിരുന്നു ആക്രമണം. തലയ്‌ക്കു മുറിവേറ്റ ജോമിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K