12 January, 2020 08:58:48 AM


യുവാവിന്‍റെ തലയോട്ടി തുളച്ച് കയറിയ താക്കോല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു



തൃശൂര്‍: യുവാവിന്‍റെ തലയോട്ടിയില്‍ തുളച്ചുകയറിയ താക്കോല്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലെ ന്യൂറോസര്‍ജറി വിഭാഗം ഡോക്ടര്‍മാരാണ് താക്കോല്‍ പുറത്തെടുത്തത്. തൃത്താല തെക്കെപുരയ്ക്കല്‍ അപ്പുവിന്റെ മകന്‍ ടി വി രാജേഷിന്റെ (34) തലയിലാണ് മൂന്ന് ഇഞ്ചോളം താക്കോലിന്റെ അഗ്രഭാഗം തുളച്ച് കയറിയത്.


രാജേഷിന്റെ കൂട്ടുകാരന്‍ പ്രകോപിതനായി ബൈക്കിന്റെ താക്കോല്‍ കൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നു. മരപ്പണിക്കാരായ രണ്ടുപേരും കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെ സംസാരിച്ചു നില്‍ക്കുമ്‌ബോഴായിരുന്നു വാക്കുതര്‍ക്കമുണ്ടായത്. രാജേഷ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K