14 January, 2020 09:52:14 AM


കോട്ടയം ചിങ്ങവനം സ്വദേശിനി ന​ഴ്സ് സൗ​ദിയിൽ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു



കോട്ടയം: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ​ഖ​ഫ്ജി​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ ന​ഴ്സ് മ​രി​ച്ചു. ഖ​ഫ്ജി​യി​ലെ ജ​ലാ​മി ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട്ട​യം മൂ​ല​വ​ട്ടം പാ​റ​പ്പ​റ​ന്പി​ൽ പി.​എം. ജോ​ജോ​യു​ടെ ഭാ​ര്യ​യാ​യ മെ​റി സി​നോ​യ്സ്(34) ആ​ണ് മ​രി​ച്ച​ത്. സ​ഫാ​നി​യാ​യി​ലെ എം​ഒ​എ​ച്ച് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ജോ​ലി ക​ഴി​ഞ്ഞു താ​മ​സ​സ്ഥ​ല​മാ​യ ഖ​ഫ്ജി​യി​ലേ​ക്കു പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.


ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഏ​ഴി​ന് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ മ​റ്റൊ​രു കാ​ർ വ​ന്നി​ടി​ച്ചാ​ണ് അ​പ​ക​ടം. നാ​ലു വ​ർ​ഷ​മാ​യി എം​ഒ​എ​ച്ച് ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പ​ന​ച്ചി​ക്കാ​ട്, കു​ഴി​മ​റ്റം, നീ​ലം​ചി​റ കി​ഴ​ക്കേ​പ​റ​ന്പി​ൽ ഇ​ട്ടി​ക്കു​ഞ്ഞി​ന്‍റെ​യും പ​രേ​ത​യാ​യ മോ​ളി​യു​ടെ​യും മ​ക​ളാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K