14 January, 2020 11:15:55 PM


പുതുവത്സര ദിനത്തില്‍ എറണാകുളം നഗരത്തില്‍ നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയില്‍



കൊച്ചി: എറണാകുളം നഗരത്തില്‍ നിന്നും പുതുവത്സര ദിനത്തില്‍  ബൈക്ക് മോഷ്ടിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട റാന്നി ഉന്നക്കാവ് മുണ്ടപ്ലാക്കല്‍ വീട്ടില്‍ സന്ദീപിനെയാണ്( 21) അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വി ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


പുതുവത്സര ദിനത്തില്‍ കലാഭവന്‍ റോഡില്‍ നിന്നുമാണ് ബൈക്ക് മോഷണം പോയത്. ഏറ്റുമാനൂര്‍ സ്വദേശിയായ ആരോണിന്റെ പള്‍സര്‍ ബൈക്കാണ് കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയുടെ രൂപം തയ്യാറാക്കി. തുടര്‍ന്ന് പൊലീസിന്റെ ഗ്രൂപ്പുകളിലും മറ്റും പ്രതിയുടെ ഫോട്ടോ പ്രചരിപ്പിച്ചു. ഇതേ തുടര്‍ന്ന് ലഭിച്ച വിവരങ്ങളാണ് പ്രതിയുടെ അറസ്റ്റില്‍ കലാശിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K